വിശ്വാസ പ്രഖ്യാപനം.
- 1. അല്ലാഹുവിലും, അവന്റെ മാലാഖമാരിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ എല്ലാ പ്രവാചകന്മാരിലും, അന്ത്യ ദിനത്തിലും അവന്റെ വിധിയിലും വിശ്വസിക്കുക.
- 2. മുഹമ്മദ്(സ) അന്ത്യ പ്രവാചകൻ ആണെന്ന് വിശ്വസിക്കുക.
- 3. നമസ്കാരങ്ങൾ, സകാത്, നോന്പ്, ഹജ്ജ്, തുടങ്ങിയ ഇസ്ലാമിലെ അടിസ്ഥാന നിർബന്ധാനുഷ്ടാനങ്ങളും നിറവേറ്റുക.
- 4. പ്രവാചകൻ(സ)യെ സ്നേഹിക്കുകയും, സുന്നത്തു പിന്തുടരുവാൻ പരിശ്രമിക്കുകയും ചെയ്യുക.
- 5. പ്രവാചക കുടുംബത്തെയും, സച്ചരിതരായ നാലു ഖലീഫമാരെയും, അനുചരന്മാരേയും, മറ്റു മഹാന്മാരായ പുണ്യ വ്യക്തിത്വങ്ങളേയും സ്നേഹിക്കുക.
- 6. നാല് മദ്ഹബുകളും സ്വീകാര്യമാണെന്നും, ഒരു മുസ്ലിമിനു ഇതിൽ ഏതു വേണമെങ്കിലും സ്വീകരിക്കാമെന്നും അംഗീകരിക്കുക.
- 7. ഇജ്തിഹാദിൽ പ്രാഗൽഭ്യമുള്ളവർ മദ്ഹബ് പരിഗണന ഇല്ലാതെ സലഫുസ്സാലിഹീങ്ങളുടെ പാത പിന്തുടരുന്നത് അംഗീകരിക്കുക.
- 8. ഇസ്ലാമിക സന്ദേശം ലഭിച്ചവർക്ക്, മുഹമ്മദ്(സ)യെ പിൻപറ്റുകയാണ് ഏകമോക്ഷമാർഗം എന്ന ഖുർആനിക സന്ദേശം അംഗീകരിക്കുക.
- 9. പ്രവാചകന്മാരുടെയും, പുണ്യാത്മാക്കളുടെയും ഖബറിടങ്ങളിൽ അല്ലാഹു അല്ലാത്തവരോടുള്ള നേരിട്ടുള്ള ദുആ ഗുരുതരമായ പാപമാണെന്നും അതിൽ നിന്നും വിട്ടുനിൽക്കണമെന്നും വിശ്വസിക്കുക.
- 10. അവകാശങ്ങളിലെ സ്ത്രീ-പുരുഷ സമത്വവും, ഉത്തരവാദിത്യങ്ങളിലും പ്രകൃതിയിലുമുള്ള വ്യതിരിക്തതകളും അംഗീകരിക്കുക.
- 11. വിശ്വാസങ്ങളിലും, പ്രവർത്തികളിലും തീവ്ര നിലപാടുകൾ ഉപേക്ഷിച്ചു മദ്ധ്യമ മാർഗം പിൻപറ്റുക.
- 12. യഥാർത്ഥ സലഫുസ്സാലിഹീങ്ങളുടെ പാതയും, യഥാർത്ഥ സൂഫിസവും തമ്മിൽ ഏറ്റുമുട്ടേണ്ടതില്ലെന്ന നിലപാട് കൈക്കൊള്ളുക.
- 13. മാതാപിതാക്കൾ, ബന്ധുക്കൾ, അയൽവാസികൾ, സഹോദര സമുദായം, മറ്റു സഹജീവികൾ എന്നിവരോട് അല്ലാഹു അനുശാസിക്കുന്നവിധം ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.
- 14. വർഗം, വർണം, ജാതി എന്നിവക്ക് അതീതമായി മനുഷ്യർ ഒരു കുടുംബമാണെന്ന ഖുർആൻറെ പാഠം ഉൾകൊള്ളുക.
- 15. മൃഗ സംരക്ഷണത്തിനും, പ്രകൃതി സംരക്ഷണത്തിനും, നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുക.
- 16. വിദ്യാഭ്യാസം ഒരു ഇസ്ലാമിക ബാധ്യത ആണെന്നു അംഗീകരിക്കുക.
- 17. അഹങ്കാരം, അസൂയ, പക, ദേഷ്യം, അത്യാർത്തി, ഇഹലോക ആർത്തി എന്നിവ ഹൃദയത്തിൽ നിന്നും ദൂരികരിക്കാൻ ശ്രമിക്കുക.
- 18. സൽസ്വഭവം ആർജിക്കുവാനും നിലനിർത്തുവാനും പരിശ്രമിക്കുക.
- 19. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിപരമായി, സംഘടനകളുമായി ചേർന്നും പങ്കുകൊള്ളുക.