അല്ലാഹുവിനാൽ സംരക്ഷിക്കപ്പെട്ടതു:
*إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ***
*തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.(ഖുർആൻ 15:9)*
ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ നിന്നുള്ളതെന്നു ഉറപ്പിച്ചു പറയാവുന്ന രണ്ടു ഡസനിൽ അധികം ഖുർആനിൽ നിന്നുള്ള ഭാഗങ്ങളുടെ കയ്യെഴുത്തു പ്രതികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രവാചക കാലഘട്ടത്തിലേതു എന്ന് പറയാവുന്നത് ഖുർആനിന്റെ എട്ടു ശതമാനത്തോളം ഭാഗങ്ങൾ ആണ്. ഒന്നാം നൂറ്റാണ്ടിൽ നിന്നുള്ള കയ്യെഴുത്തു പ്രതികളിൽ ഖുർആൻ മുഴുവനായും ഉൾപ്പെട്ടിട്ടുണ്ട്. (Dr. Hythem Sidky, Dr. Marijin Van Putten, Dr. Sean Anthony)
തുർക്കി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ടോപ്കാപ്പി മാനുസ്ക്രിപ്ട് ആണ് നിലവിൽ ഏറ്റവും പഴക്കംചെന്ന പൂർണമായ ഖുർആൻ. ഇതിന്റെ കാലഘട്ടം ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണെന്ന് കണക്കാക്കിയിരുന്നു. മറ്റൊന്ന് താഷ്കന്റിലുള്ള സമർക്കന്തു കൂഫിക് ഖുർആൻ ആണ്. ഇത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റേയും മൂന്നാം നൂറ്റാണ്ടിന്റേയും ഇടയിൽ എഴുതപ്പെട്ടതാണ്. *** പ്രവാചക വിയോഗത്തിന് 19 വർഷത്തിന് ശേഷം ഖലീഫ ഉസ്മാൻ(റ) ന്റെ നിർദേശത്തെത്തുടർന്നു ഒരു കമ്മിറ്റി രൂപീകരിക്കുകയും ഖുർആൻ ആയത്തുകൾ പരിശോധിക്കുകയും മദീനയിൽ നിലവിലുള്ള ഏറ്റവും പ്രബലമായ പാരായണ രീതികൾ (ഹുറൂഫ്) ഉൾകൊള്ളുന്നവിധം രേഖപ്പെടുത്തുകയും ചെയ്തു. ഖുർആൻ മനഃപാഠമാക്കിയവരിൽ കൂടിയും ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ ഖുർആൻ പ്രതികളിൽ കൂടിയും ആണ് പിൻകാലത്തു ഖുർആൻ പ്രചരിച്ചത്.
-
ഉസ്മാൻ (റ) യുടെ നേതൃത്വത്തിൽ ഖുർആനിന്റെ സാക്ഷ്യപ്പെടുത്തിയ പ്രതികൾ തയാറാക്കുന്ന കാലത്തു അറബി അക്ഷരങ്ങൾക്ക് കുത്തുകൾ ഉപയോഗിച്ചിരുന്നു. എന്നിട്ടും ഉസ്മാൻ(റ) ഖുർആൻ രേഖപ്പെടുത്തിയത് റസ് മ് (അക്ഷരങ്ങളുടെ ഏറ്റവും അടിസ്ഥാനമായ വരകൾ മാത്രം - consonantal skeleton) ഉപയോഗിച്ചാണ്. മദീനയിൽ അംഗീകരിക്കപ്പെട്ട വ്യത്യസ്തങ്ങളായ പാരായണ രീതികൾ (ഹുറൂഫ്) ഒരേ എഴുത്തിൽ നിന്നും വായിക്കാവുന്നവിധം ആണ് ഈ എഴുത്തു. മനഃപാഠം അറിയുന്നവർക്കുള്ള സഹായി ആയി മാത്രമേ എഴുതപ്പെട്ട ഖുർആൻ ഉപയോഗിക്കാമായിരുന്നുള്ളൂ.അതുകൊണ്ടുതന്നെ ഉസ്മാൻ(റ) സാക്ഷ്യപ്പെടുത്തിയ ഖുർആൻ മാത്രമല്ല, കൂടെ പ്രഗത്ഭരായ ഖുർആൻ പാരായണം അറിയുന്നവരേയും വിവിധ നഗരങ്ങളിലേക്ക് അയച്ചു. *** അങ്ങിനെ എഴുതപ്പെട്ട ഖുർആനും മനഃപാഠമാക്കിയ ഖുർആനും സമാന്തരമായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു.
-
അൽഫോൻസാ മിംഗാന എന്ന സിറിയക് ഭാഷാ പണ്ഡിതൻ ശേഖരിച്ച മാനുസ്‌ക്രിപ്റ്റുകളാണ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ മിംഗാന കലക്ഷൻസ് എന്ന് അറിയപ്പെടുന്നത്. അവിടെ ഉണ്ടായിരുന്ന ഒരു ഖുർആൻ ഭാഗങ്ങളുടെ ശാസ്ത്രീയമായ കാലഘട്ട പരിശോധന വെളിവാക്കിയത് ആ ഭാഗം AD 568 നും AD 645 നും ഇടയിൽ എഴുതപ്പെട്ടത് ആണെന്നാണ്. ഹിജാസി ലിപിയിൽ മഷികൊണ്ട് എഴുതപ്പെട്ടതാണ് ഈ ഖുർആൻ ഭാഗങ്ങൾ. സൂറ 18 നും 20 നും ഇടയിലുള്ള ഭാഗങ്ങൾ ആണ് കണ്ടെടുക്കപ്പെട്ടതു. Carbon Dating എന്ന് അറിയപ്പെടുന്ന ഈ ശാസ്ത്രീയ രീതി 95 ശതമാനം കൃത്യത അവകാശപ്പെടുന്ന രീതിയാണ്. പ്രവാചകൻ ജീവിച്ച കാലഘട്ടം AD 570 നും AD 632 നും ഇടയിലാണ്. അതായത് പ്രവാചകന്റെ ജീവിതകാലത്തുള്ള ഒരു സഹാബിയുടെ കയ്യക്ഷരം ആണ് നാം കാണുന്നത്. QURAN 15:9 :: "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്."
-
പ്രഫ : മുഹമ്മദ് മുസ്തഫ ആസമി , "The eternal Quranic text across the ages." എന്നപേരിൽ ഒരു ഗ്രൻഥം പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം വ്യത്യസ്ത നൂറ്റാണ്ടുകളിലുള്ള ഖുർആൻ കയ്യെഴുത്തു പ്രതികളിലുള്ള സൂറത് ഇസ്രാ'അ (സൂറ 17) ലെ വചനങ്ങൾ പദത്തിന് പദം എന്ന നിലയിൽ ചേർത്തുവെച്ചു. ആ പുസ്തകത്തിൽ സ്വന്തമായി ഒന്നും അദ്ദേഹം എഴുതിയിട്ടില്ല. പതിനെട്ടു കയ്യെഴുത്തു പ്രതികളാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചത്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടുമുതലുള്ള ബർമിംഗ് ഹാം , സനാ'അ , സമർഖന്ത് , ടോപ്കാപി, രാംപൂർ, ഇബ്ൻ ബവാബ് തുടങ്ങി പ്രാചീനവും ആധുനികവുമായ പതിനഞ്ചു നൂറ്റാണ്ടുകളിലുള്ള കയ്യെഴുത്തു പ്രതികളും മുസ് ഹാഫുകളും ആണ് അദ്ദേഹം ഉപയോഗിച്ചത്. വ്യത്യസ്ത രീതികളിലുള്ള എഴുത്തിലെ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ഖുർആൻ കുറ്റമറ്റരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇത് കാണിച്ചുതരുന്നു. https://www.youtube.com/watch?v=4l7pbX5J8Lg
-
"...ഖുർആൻ, പാശ്ചാത്യ ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. പരിഗണിക്കാവുന്ന ഒരു എഴുതപ്പെട്ട ഗ്രന്ഥവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ എങ്ങിനെയാണ് പെട്ടെന്ന് സമൃദ്ധമായ ആശയങ്ങളും ഉജ്ജ്വലമായ പദസമ്പത്തുമായി ഖുർആൻ പ്രത്യക്ഷപ്പെട്ടത് എന്നത് അവർക്കു വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല." (പ്രൊഫ: ആഞ്ജലിക്ക ന്യുവിർത് ) Angelika Neuwirth FBA is a German Islamic studies scholar and Professor of Qur’anic studies at the Free University of Berlin.
-
ഹാലിം സയൂദ് ന്റെ (2012) Author discrimination പഠനം. --- --- ---- ഒരു ഗ്രന്ഥത്തിലെ വാക്കുകളും, വാചകങ്ങളും അവയുടെ ആവർത്തനങ്ങളും സ്റ്റാറ്റിസ്റ്റിക്കൽ രീതി അനുസരിച്ചുള്ള പഠനങ്ങളിലൂടെ അതിന്റെ രചയിതാവ് ഒരാളാണോ അല്ലയോ എന്ന് കണ്ടെത്തുന്ന രീതിയാണ് Author discrimination പഠനം. ഹാലിം സയൂദ് ന്റെ ഈ പഠനം വെളിപ്പെടുത്തുന്നത് ഖുർആനും സഹീഹ് ബുഖാരിയും അവയിലെ ഉള്ളടക്കം പരിശോധിച്ചതിൽ നിന്നും രണ്ടു വ്യത്യസ്ത രചയിതാക്കളിൽ നിന്നും ആണെന്നാണ്.